പാലക്കാട്: പാലക്കാട് അഗളിയിൽ വൻ കഞ്ചാവ് വേട്ട. 81 തടങ്ങളിൽ നിന്നായി 604 കഞ്ചാവ് ചെടികൾ കണ്ടെത്തി. എക്സൈസ് നടത്തിയ പരിശോധനയിൽ മുരുഗള ഊരിന് സമീപത്തെ സത്യക്കൽ പാറക്ക് സമീപമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. എക്സൈസ് അധികൃതർ ചെടികൾ പിഴുതെടുത്ത് നശിപ്പിച്ചു.
