കൽപ്പറ്റ: വയനാട്ടിൽ മീൻ വിലകുറച്ച് വിറ്റതിന് മീൻ കച്ചവടക്കാരന് നേരെ ആൾക്കൂട്ട മർദ്ദനം. വയനാട് മുട്ടിൽ ജംഗ്ഷനിലാണ് ഒരാളെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവമുണ്ടായത്. പെട്ടി ഓട്ടോറിക്ഷയിൽ മത്സ്യ വില്പന നടത്തിയിരുന്ന ആളെയാണ് ഒരു സംഘം മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
വയനാട്ടിൽ മീൻ വിലകുറച്ച് വിറ്റതിന് ആൾക്കൂട്ട മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്, കേസെടുക്കുമെന്ന് പൊലീസ്
Jul 9, 2024, 11:47 am GMT+0000
payyolionline.in
ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്ര; കുടുങ്ങിയത് മൊറയൂർ സ്വദേശി സുലൈമാൻ, 9 ക ..
മലപ്പുറം നൂറാടി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി