കൊച്ചി: എറണാകുളം ജില്ലയിലെ ചെങ്ങമനാട് 15 വയസുകാരൻ ജീവനൊടുക്കിയതിന് പിന്നിൽ ഓൺലൈൻ ഗെയിം എന്ന് സംശയം. പൊലീസ് അന്വേഷണം തുടങ്ങി. ചെങ്ങനാട് കപ്രശേരി സ്വദേശി അഗ്നൽ (15) ഇന്നലെ രാത്രിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും കെട്ടി വായ ടേപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഓൺലൈൻ ഗെയിമിലെ ടാസ്കിൻ്റെ ഭാഗമായാണ് കുട്ടി തൂങ്ങിയതെന്ന് പൊലീസ് സംശയിക്കുന്നു. ഡെവിൾ എന്ന പേരിലുള്ള ഒരു ഗെയിം കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് കണ്ടെത്തി. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
