രഞ്ജിത് ഇസ്രയേല്‍ അടക്കമുള്ള മലയാളികള്‍ക്ക് പൊലീസ് മര്‍ദ്ദനം; സ്ഥലത്ത് നിന്നും മാറാന്‍ നിര്‍ദേശം

news image
Jul 22, 2024, 11:43 am GMT+0000 payyolionline.in

അങ്കോള: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചിലില്‍ പങ്കെടുത്ത മലയാളികള്‍ക്ക് പൊലീസിന്റെ മര്‍ദ്ദനം. സ്ഥലത്ത് നിന്നും മലയാളികള്‍ മാറണമെന്നാവശ്യപ്പെട്ടാണ് രക്ഷാ പ്രവര്‍ത്തനത്തിന്  മുന്നില്‍ നില്‍ക്കുന്ന രഞ്ജിത് ഇസ്രയേല്‍ അടക്കമുള്ളവരെ  ഡിവൈഎസ്പി മര്‍ദിച്ചത്.

‘മലയാളികളായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ മാറിപ്പോകാനാവശ്യപ്പെട്ട് ഡിവൈഎസ്പി ആക്രമിക്കുകയായിരുന്നു. മിലിട്ടറിക്ക് അസൗകര്യമാകുകയാണെന്ന്  പറഞ്ഞാണ് പൊലീസ് ഞങ്ങളെ മാറ്റിയത്’ -രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന ലോറി ഉടമ മനാഫ് പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിന് 150 ഓളം മലയാളികളുണ്ടെന്നും മനാഫ് വ്യക്തമാക്കി. ഇവരെല്ലാ മാറണമെന്നും പൊലീസ് പറയുന്നുവെന്ന് മനാഫ് പറഞ്ഞു.

സന്നദ്ധ പ്രവര്‍ത്തകരുടെയും മിലിട്ടറിയുടെയുമൊക്കെ നേതൃത്വത്തില്‍ ലോറിയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ്  കര്‍ണാടക പൊലീസ് ആളുകളെ ഒഴിപ്പിക്കുന്ന നടപടിയിലേക്ക് കടന്നത്. തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe