നേപ്പാൾ വിമാനാപകടം: 18 മരണം

news image
Jul 24, 2024, 12:06 pm GMT+0000 payyolionline.in

കാഠ്‌മണ്ഡു: നേപ്പാൾ വിമാനാപകടത്തിൽ മരണസംഖ്യ 18 ആയി. പൈലറ്റ് ഒഴികെ എല്ലാവരും മരിച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ബുധനാഴ്ച രാവിലെ 11 മണിക്ക് കാഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട വിമാനം ഇടിച്ച് തകരുകയായിരുന്നു. ഉടൻ തന്നെ വിമാനത്തിന് തീപിടിച്ചു.

ശൗര്യ എയർലൈൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. കഠ്മണ്ഡുവിൽ നിന്ന് പൊഖ്രയിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വിമാനത്തിൽ തീ ആളിപടർന്നു. വിമാനത്തിൽ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe