ഡൊണാൾഡ്‌ ട്രംപിന്‌ നേരെ വീണ്ടും വധശ്രമം, സംഭവം ഗോൾഫ്‌ കളിക്കുന്നതിനിടെ; ഒരാൾ കസ്റ്റഡിയിൽ

news image
Sep 16, 2024, 1:06 pm GMT+0000 payyolionline.in

ഫ്ളോറിഡ : അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന്‌ നേരെ വീണ്ടും വധശ്രമം. ട്രംപ് ഗോൾഫ്‌ കളിക്കുന്നതിനിടെയാണ്‌ആക്രമണ ശ്രമമുണ്ടായത്. സംഭവത്തെ തുടർന്ന്‌ പ്രതിയെന്ന്‌ സംശയിക്കുന്ന റയാൻ വെസ്ലി റൗത്ത് എന്ന 58കാരനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കലിൽ നിന്ന്‌ എകെ 47 തോക്കും കണ്ടെടുത്തിട്ടുണ്ട്‌.  ട്രംപ്‌ സുരക്ഷിതനാണ്‌.

ഫ്ളോറിഡയിലെ ഗോൾഫ്‌ ക്ലബ്ബിൽ വച്ചായിരുന്നു സംഭം. കഷ്ടിച്ചാണ്‌ ആക്രമണത്തിൽ നിന്ന്‌ ട്രംപ്‌ രക്ഷപ്പെട്ടതെന്ന്‌ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. അക്രമിയായ റയാൻ റൗത്തിൽ നിന്ന്‌ എകെ 47 തോക്കിന്‌ പുറമേ ഗോ പ്രോ ക്യാമറയും സ്‌കോപും കണ്ടെടുത്തിട്ടുണ്ട്‌.
യുഎസിലെ രഹസ്യ സർവീസിലെ ഉദ്യോഗസ്ഥരാണ്‌ വെടിവയ്‌പ്പിന്‌ ശേഷം റയാൻ റൗത്തിനെ പിടികൂടിയത്‌. ഉദ്യോഗസ്ഥർ വെടിയുതിർത്തപ്പോൾ കുറ്റിച്ചെടികൾക്കിടയിൽ മറഞ്ഞിരിക്കുകയായിരുന്ന റൗത്ത്‌ കറുത്ത കാറിൽ രക്ഷപ്പെട്ടു. എന്നാൽ കാറിനെ പിന്തുടർന്ന ഉദ്യോഗസ്ഥർ സാക്ഷിമൊഴികളുടെ ഉൾപ്പെടെ സഹായത്താൽ റൗത്തിനെ പിടികൂടി.

ആരാണ്‌ റയാൻ വെസ്ലി റൗത്ത്‌?

ന്യൂ യോർക്ക്‌ ടൈംസ്‌ റിപ്പോർട്ട്‌ ചെയ്യുന്നതനുസരിച്ച്‌ നോർത്ത്‌ കരോലിന ഗ്രീൻസ്‌ബോറോയിൽ നിന്നുള്ള പഴയൊരു നിർമാണ തൊഴിലാളിയാണ്‌ റയാൻ വെസ്ലി റൗത്ത്‌. സൈനിക പശ്ചാത്തലമൊന്നുമില്ലെങ്കിലും റഷ്യ-ഉക്രൈൻ യുദ്ധത്തിന്‌ വേണ്ടി ശക്തമായ വാദങ്ങളുയർത്തുന്ന ആളാണ്‌ റൗത്ത്‌. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ റൗത്ത്‌ ഈ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe