ജമ്മു കശ്മീരിൽ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; കനത്ത സുരക്ഷയിൽ 24 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് തുടങ്ങി

news image
Sep 18, 2024, 3:15 am GMT+0000 payyolionline.in

ദില്ലി: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിംഗ് ആരംഭിച്ചു. 24 മണ്ഡലങ്ങളാണ് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും, കശ്മീർ മേഖലയിലെ 16 മണ്ഡലങ്ങളുമാണ് പോളിംഗ് ബൂത്തിലെത്തുക. 219 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 23 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും. ഭീകരാക്രണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.

 

ജമ്മു മേഖലയിലും കശ്മീര്‍ മേഖലയിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ ബൂത്തിലും വലിയ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തി മേഖലയില്‍ ഉള്‍പ്പെടെ ഭീകരരുമായി സുരക്ഷ സേന ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കിയത്.
വോട്ടെടുപ്പ് ദിനത്തിൽ വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രി ആശംസ അറിയിച്ചു.ജനാധിപത്യ ഉത്സവത്തെ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കന്നി വോട്ടർമാരും,യുവ വോട്ടർമാരും സമ്മതിദാനാവകാശം നന്നായി വിനിയോഗിക്കണമെന്നും മോദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe