അളവിലും തൂക്കത്തിലും മായം; തിരുവനന്തപുരത്ത് 348 സ്ഥാപനങ്ങളിൽ പരിശോധന, 2.54 ലക്ഷം പിഴയീടാക്കി, 76 കേസുകൾ

news image
Sep 18, 2024, 11:46 am GMT+0000 payyolionline.in

തിരുവനന്തപുരം: കച്ചവടസ്ഥാപനങ്ങളില്‍ അളവ് തൂക്ക നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ ഓണക്കാല പ്രത്യേക പരിശോധനയിൽ തിരുവനന്തപുരം ജില്ലയിൽ 2,54,000 രൂപ പിഴയീടാക്കി. 348 സ്ഥാപനങ്ങളിലാണ് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തിയത്. വിവിധ നിയമലംഘനങ്ങൾക്ക് 76 കേസുകളെടുത്തു.

വിവിധ സ്ഥാപനങ്ങളിൽ നിന്നായാണ് 2,54,000 രൂപ പിഴയീടാക്കിയത്. ലീഗൽ മെട്രോളജി കൺട്രോളർ വി.കെ അബ്ദുൽ ഖാദർ, അഡീഷണൽ കൺട്രോളർ റീന ഗോപാൽ എന്നിവരുടെ നിർദേശാനുസരണം ദക്ഷിണ മേഖല ജോയിന്റ് കൺട്രോളർ സി. ഷാമോന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.

അളവിലും തൂക്കത്തിലുംമുള്ള വെട്ടിപ്പ്, യഥാസമയം പുനഃപരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വ്യാപാരം, നിർബന്ധിതമായ പ്രഖ്യാപനങ്ങൾ ഇല്ലാതെയുള്ള പാക്കറ്റ് ഉത്പന്നങ്ങളുടെ വിൽപന എന്നിവയ്ക്കാണ് നടപടി സ്വീകരിച്ചത്. പിഴ അടക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe