സഹപ്രവർത്തക യൂനിഫോം മാറുന്നത് മൊബൈലിൽ പകർത്തിയയാളെ ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി​

news image
Sep 21, 2024, 5:42 am GMT+0000 payyolionline.in

ആ​ല​പ്പു​ഴ: സ​ഹ​പ്ര​വ​ർ​ത്ത​ക യൂ​നി​ഫോം മാ​റു​ന്ന​ത് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം പാ​ട്ടു​വി​ളാ​കം മോ​ഴി​ത്ത​ല വീ​ട്ടി​ൽ ശ്രീ​ക​ണ്ഠ​ൻ നാ​യ​രെ​യാ​ണ്​ (54) ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്റെ ആ​ല​പ്പു​ഴ ഡോ​ക്ക് യാ​ർ​ഡി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. വ​നി​ത​ക​ളു​ടെ ശൗ​ചാ​ല​യ​ത്തി​ൽ യൂ​നി​ഫോം മാ​റു​ന്ന​തി​നി​ടെ​യാ​ണ് പു​രു​ഷ​ന്മാ​രു​ടെ ശൗ​ചാ​ല​യ​ത്തി​ന്റെ മു​ക​ൾ ഭി​ത്തി​യി​ലൂ​ടെ വി​ഡി​യോ പ​ക​ർ​ത്തു​ന്ന​ത് യു​വ​തി ശ്ര​ദ്ധി​ക്കു​ന്ന​ത്. പു​റ​ത്തി​റ​ങ്ങി ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ഡോ​ക്കി​ലെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റോ​ട് വി​വ​രം പ​റ​യു​ക​യും ചെ​യ്തു. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ഫോ​ണു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നാ​ണ് ശ്രീ​ക​ണ്ഠ​ൻ നാ​യ​രു​ടെ ഫോ​ണി​ൽ​നി​ന്ന്​ വീ​ഡി​യോ ല​ഭി​ക്കു​ന്ന​ത്. തു​ട​ര്‍ന്ന് സൗ​ത്ത് പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സൗ​ത്ത് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe