ഹജ്ജ്: സെപ്തംബർ 30വരെ അപേക്ഷിക്കാം

news image
Sep 24, 2024, 5:36 am GMT+0000 payyolionline.in

തിരുവനന്തപുരം > ഈ വർഷത്തെ ഓൺലൈൻ ഹജ്ജ് അപേക്ഷക്കുള്ള അവസാന തീയതി 30വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 3768 അപേക്ഷകൾ 65 വയസ്സിനുമുകളിലും 2077 അപേക്ഷകൾ 45 വയസ്സിനുമുകളിൽ പ്രായമുള്ള  വനിതാവിഭാഗത്തിലും (മെഹറം ഇല്ലാത്ത) 12,990 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. രാജ്യത്താകെ ഇതുവരെ 1,32,511  അപേക്ഷകളാണ് ലഭിച്ചത്. കേരളത്തിൽ നിന്നുള്ള അപേക്ഷകർ നിശ്ചിത സമയത്തിനകം നടപടികൾ പൂർത്തീകരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe