മട്ടാഞ്ചേരി: ഇടതുപക്ഷത്തെയും സിപിഐ എമ്മിനെയും മുഖ്യമന്ത്രിയെയും ദുർബലപ്പെടുത്തുക എന്നതാണ് പി വി അൻവറിന്റെ ഉദ്ദേശ്യമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ആരോപണങ്ങളുടെമേൽ നടപടിയെടുക്കുകയെന്നതല്ല അൻവറിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ പിന്നിൽ ഏതോ ശക്തികൾ കളിക്കുന്നുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ടി പി രാമകൃഷ്ണൻ പറഞ്ഞു.
ഇടതുപക്ഷത്തിന് ചേരാത്ത അങ്ങേയറ്റം ഗുരുതരമായ നിലപാടാണ് അൻവർ സ്വീകരിച്ചത്. അതുകൊണ്ടാണ് അൻവറിന് സിപിഐ എമ്മുമായി ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയത്. അൻവറിനെ എൽഡിഎഫിന്റെ ഭാഗമാക്കി നിലനിർത്താൻ ശ്രമിച്ചു. എന്നാൽ, അദ്ദേഹം ഇടതുപക്ഷത്തിനും പാർടിക്കും സർക്കാരിനുമെതിരെ നിലപാട് സ്വീകരിച്ചു.