ഫോൺ ചോർത്തൽ: പി വി അൻവറിനെതിരെ കേസെടുത്തു

news image
Sep 30, 2024, 5:05 am GMT+0000 payyolionline.in

കോട്ടയം: പൊലീസ്‌ ഉദ്യോഗസ്ഥരുടേതടക്കം അനധികൃതമായി ഫോൺവിളികൾ ചോർത്തിയ സംഭവത്തിൽ പി വി അൻവർ എംഎൽഎയ്‌ക്കെതിരെ കോട്ടയം കറുകച്ചാൽ പൊലീസ്‌ കേസെടുത്തു. നെടുങ്കുന്നം സ്വദേശി തോമസ്‌ കെ പീലിയാനിക്കൽ നൽകിയ പരാതിയിൽ ഭാരതീയ ന്യായസംഹിതയിലെ 192ാം വകുപ്പനുസരിച്ചും ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ നിയമപ്രകാരവുമാണ്‌ കേസെടുത്തത്‌.

പൊലീസ്‌ ഉദ്യോഗസ്ഥന്റേതടക്കം ഫോൺ സംഭാഷണങ്ങൾ ചോർത്തിയതായി ഒന്നിനാണ്‌ അൻവർ വെളിപ്പെടുത്തിയത്‌. തോമസ്‌ പീലിയാനിക്കൽ സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകിയിരുന്നു. ശനിയാഴ്‌ച കറുകച്ചാൽ സ്‌റ്റേഷനിലെത്തി മൊഴി നൽകുകയും ചെയ്തു.

 

പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ വിവരങ്ങൾ ടെലികമ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കടന്നുകയറി ചോർത്തുകയോ ചോർത്തിപ്പിക്കുകയോ ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു. ഇത്‌ ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യമാക്കി. ജനങ്ങൾക്കിടയിൽ പകയും ഭീതിയുമുണ്ടാക്കി കലാപമുണ്ടാക്കാൻ ശ്രമിച്ചതായും എഫ്‌ഐആറിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe