സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ

news image
Oct 4, 2024, 4:41 am GMT+0000 payyolionline.in

തിരുവനന്തപുരം: 63–-ാം സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി ആദ്യ ആഴ്ചയിലേക്ക്‌ മാറ്റിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തീയതി പിന്നീട്‌ തീരുമാനിക്കും. തിരുവനന്തപുരമാണ്‌ വേദി. ഡിസംബർ മൂന്നുമുതൽ ഏഴുവരെ നടത്താനാണ്‌ നിശ്ചയിച്ചിരുന്നത്‌.

ഡിസംബർ നാലിന് നാഷണൽ അച്ചീവ്‌മെന്റ് സർവേ (നാസ്) പരീക്ഷ പ്രഖ്യാപിച്ചതിനാലാണ്‌ തീയതി മാറ്റിയത്‌. ഇത്തവണ ഒമ്പതാം ക്ലാസ്‌ വിദ്യാർഥികളാണ്‌ നാസ് പരീക്ഷ എഴുതുന്നത്‌. ഡിസംബർ 12 മുതൽ 20വരെ സംസ്ഥാനത്ത്‌ രണ്ടാംപാദ വാർഷിക പരീക്ഷയാണ്‌. 21 മുതൽ 29വരെ ക്രിസ്‌മസ് അവധിയും. ഈ സാഹചര്യത്തിലാണ്‌ കലോത്സവം ജനുവരിയിലേക്ക്‌ മാറ്റിയത്‌.

 

ഞായറാഴ്ച തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe