മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; വിടാതെ ​ഗവർണർ, ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും നേരിട്ടെത്താൻ നിർദേശം

news image
Oct 7, 2024, 2:44 pm GMT+0000 payyolionline.in

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശ​ദീകരണം ആവശ്യപ്പെട്ട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ​ഗവർണർ നേരിട്ട് വിളിപ്പിച്ചു. നേരിട്ടെത്തി പ്രസ്താവന വിശദീകരിക്കാനാണ് ​ഗവർണറുടെ നിർദേശം. നാളെ വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ എത്തിച്ചേരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാല കേസുകൾ വിശദീകരിക്കണമെന്നും ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികൾ ആരെന്നും വ്യക്തമാക്കണമെന്നും ​ഗവർണർ അറിയിച്ചു. ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറത്തിനു ഒപ്പം ഫോൺ ചോർത്തലും വിശദീകരിക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe