കിളിമാനൂരിൽ ക്ഷേത്ര തീപിടിത്തത്തിൽ പൊള്ളലേറ്റ മേല്‍ശാന്തി മരിച്ചു

news image
Oct 11, 2024, 6:11 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ കിളിമാനൂരില്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ്  മരിച്ചത്. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ പാചകവാതകം ചോര്‍ന്നാണ് തീപിടിത്തമുണ്ടായത്.ഒക്ടോബർ ഒന്നിന് വൈകിട്ട് 6.15 നായിരുന്നു സംഭവം. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോർന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപടർന്നത്. സിലിണ്ടറിന്റെ വാൽവിൽ നിന്ന് പാചക വാതകം ചോർന്നതാണ് അപകട കാരണം. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഉമാദേവി, മക്കൾ: ആദിത്യ നാരായണൻ നമ്പൂതിരി, ആരാധിക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe