സഹയാത്രികയെ മോശമായി സ്പർശിച്ചു; ഇൻഡിഗോ വിമാനത്തിൽ ഒരാൾ അറസ്റ്റിൽ

news image
Oct 11, 2024, 6:35 am GMT+0000 payyolionline.in

ചെന്നൈ: സഹയാത്രികയെ വിമാനത്തിൽ വെച്ച് മോശമായി സ്പർശിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. 45കാരനായ രാജേഷ് ശർമ്മയാണ് പിടിയിലായത്. ​ഒക്ടോബർ ഒമ്പതിന് വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്തയുടൻ ഇയാളെ പിടികൂടുകയായിരുന്നു.

ജയ്പൂരിൽ നിന്നും ഡൽഹിയിലേക്കാണ് സ്ത്രീ യാത്ര ചെയ്തിരുന്നത്. ഇവരുടെ പിൻസീറ്റിലിരുന്ന രാജേഷ് ശർമ്മ യാത്രികയെ മോശമായി സ്പർശിക്കുകയായിരുന്നു. തുടർന്ന് ഇവർ നിലവിളിക്കുകയും വിമാനജീവനക്കാർ സംഭവത്തിൽ ഇടപെടുകയുമായിരുന്നു. ലോക്കൽ പൊലീസിന്റെ സഹായത്തോടെ സ്ത്രീ ഇക്കാര്യത്തിൽ പരാതി നൽകുകയും ചെയ്തു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇൻഡിഗോ ഇതുവരെ ഔദ്യോഗികമായ പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. രാജസ്ഥാനിൽ നിന്നുള്ളയാളാണ് ശർമ്മയെന്ന് ചെന്നൈ പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ് സംഹിതയിലെ 75ാം വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

വിമാനം ചെന്നൈയിൽ ഇറങ്ങിയതിന് ശേഷം സ്ത്രീക്ക് പരാതി നൽകാനുള്ള എല്ലാ സൗകര്യവും നൽകിയത് എയർലൈൻ ജീവനക്കാരാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. എന്നാൽ, അബദ്ധത്തിൽ സ്ത്രീയുടെ ദേഹത്ത് ത​ന്റെ കൈ തട്ടുകയായിരുന്നുവെന്നാണ് രാജേഷിന്റെ മൊഴി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe