തിരുവനന്തപുരം > സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു. ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്നാണ് ക്രമസമാധന ചുമതലയുള്ള എഡിജിപിയായുളള സ്ഥാന മാറ്റം. എം ആര്‍ അജിത് കുമാറിനെ മാറ്റിയ ഒഴിവിലാണ് ചുമതലയേറ്റത്.
എഡിജിപി എം ആർ അജിത്കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പൊലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. ആർഎസ്‌എസ് നേതാക്കളുമായി കൂടിക്കാഴ്ച ചട്ടവിരുദ്ധമാണെന്ന അന്വേഷണ റിപ്പോർട്ടുകൂടി പരിഗണിച്ചാണ് എഡിജിപിയെ ക്രമസമാധാന ചുമതലയിൽനിന്ന് നീക്കിയത്. സായുധവിഭാഗം എഡിജിപിയായാണ് മാറ്റം. ഇന്റലിജന്‍സ് മേധാവിയായി പി വിജയന്‍ ഇന്ന് ഉച്ചയ്ക്ക് ചുമതലയേല്‍ക്കും.