സുരേഷ് ​ഗോപിക്കെതിരെ അന്വേഷണം

news image
Oct 14, 2024, 10:04 am GMT+0000 payyolionline.in

തൃശൂർ > തൃശൂർപൂരം വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കെതിരെ അന്വേഷണം. തൃശൂർപൂരത്തിനിടെ ചട്ടവിരുദ്ധമായി നടത്തിയ ആംബുലൻസ് യാത്ര സംബന്ധിച്ച കേസിലാണ് അന്വേഷണം. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് ആണ് പരാതി നൽകിയത്. തൃശ്ശൂർ സിറ്റി പൊലീസാണ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചത്. പരാതിക്കാരനെ വിളിച്ചുവരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തി. ഇതേ വിഷയത്തിൽ സുരേഷ് ഗോപിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെയും അന്വേഷണം നടത്തുന്നുണ്ട്. തൃശ്ശൂർ ആർടിഒ എൻഫോസ്മെന്‍റ് ഓഫീസറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe