ലൈംഗികാതിക്രമ കേസ്: ജയസൂര്യ ചോദ്യം ചെയ്യലിന്‌ ഹാജരായി

news image
Oct 15, 2024, 7:22 am GMT+0000 payyolionline.in

തിരുവനന്തപുരം> ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യ ചോദ്യം ചെയ്യലിന്‌ ഹാജരായി. കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ജയസൂര്യ ഹാജരായത്‌. തിരുവനന്തപുരം കന്റോൺമെന്റ് എസ്എച്ച്ഒക്ക് മുന്നിലാണ്‌  ഹാജരായത്‌.

2013 ൽ നടന്ന സിനിമാഷൂട്ടിങ്ങിനിടെ ലൈംഗികമായി ഉപദ്രവിച്ചു എന്നതായിരുന്നു പരാതി. എന്നാൽ 2012 അങ്ങനെയൊരു സിനിമാ ഷൂട്ട്‌ നടന്നിട്ടില്ലെന്ന്‌ നടൻ മാധ്യമങ്ങളോട്‌ പറഞ്ഞു. 2008ൽ സെക്രട്ടറിയറ്റിൽ വച്ച് നടന്ന സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം ഉണ്ടായെന്നായിരുന്നു മറ്റൊരു പരാതി. ശുചിമുറിയിൽ നിന്ന് വരുമ്പോൾ തന്നെ പുറകിൽ നിന്ന് കടന്നു പിടിച്ചെന്നും പിന്നീട് ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചുവെന്നുമാണ് നടി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നത്. എന്നാൽ  സെക്രട്ടറിയറ്റിൽ രണ്ടു മണിക്കൂർ നേരം മാത്രമാണ്‌ ഷൂട്ട്‌ ഉണ്ടായതെന്നും രണ്ടാം നിലയിലേക്ക്‌ പോകാൻ അനുവാദം ഉണ്ടായിരുന്നില്ലെന്നും ജയസൂര്യ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe