കള്ളക്കടൽ പ്രതിഭാസം: അഴിയൂരിൽ തീരദേശവാസികൾ ആശങ്കയിൽ

news image
Oct 19, 2024, 4:58 am GMT+0000 payyolionline.in

അഴിയൂർ∙ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി അഴിയൂർ തീരദേശ മേഖലയിൽ വെള്ളം കയറി. കടലിൽ ഉയർന്ന തിരമാലകൾ രൂപപ്പെട്ട്  വെള്ളം തീരത്തേക്ക് അടിച്ചു കയറുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. അഴിയൂർ അണ്ടിക്കമ്പനി നടുത്തോട്ടിലേക്കും അഞ്ചാംപീടിക കീരിത്തോട്ടിലേക്കും വെള്ളം ഒഴുകി എത്തി തോടിന്റെ ഇരുകരകളിലും ഉള്ള വീടുകൾക്ക് ചുറ്റും വെള്ളം നിറഞ്ഞതോടെ കുടുംബങ്ങൾ  ആശങ്കയിലായി. പൂഴിത്തല  ഭാഗത്തും കടലേറ്റമുണ്ടായി. ചെറിയ വളപ്പിൽ രോഹിണി, വൈദ്യർ കുനിയിൽ ലീല, തയ്യിൽ പടി സൈബു, നാജിർ മഹലിൽ സീനത്ത് എന്നിവരുടെ വീടുകൾക്ക് ചുറ്റുമാണ് വെള്ളം നിറഞ്ഞത്. തോടുകളിലേക്ക് ഇരച്ചു കയറിയ വെള്ളം ചാലുകൾ കീറി കടലിലേക്ക് തന്നെ ഒഴുക്കി വിടുകയായിരുന്നു. വീടുകൾക്ക് നാശനഷ്ടമൊന്നും ഉണ്ടായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe