വിഴിഞ്ഞം തീരക്കടലില്‍ അപൂര്‍വ ജലസ്തംഭം

news image
Oct 23, 2024, 4:51 pm GMT+0000 payyolionline.in

തിരുവനന്തപുരം: വിഴിഞ്ഞം തീരക്കടലില്‍ അപൂര്‍വ ജലസ്തംഭം (വാട്ടര്‍സ്പൗട്ട്).വിഴിഞ്ഞം തുറമുഖത്തിനടുത്ത് തീരക്കടലിനോട് ചേര്‍ന്ന് അരമണിക്കൂറോളമാണ് ജലസ്തംഭമുണ്ടായത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു തീരക്കടലിനോട് ചേര്‍ന്ന് ജലസ്തംഭമുണ്ടായത്.

ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ പോയത് കുറവായിരുന്നു. അതോടൊപ്പം ഈ പ്രതിഭാസം മത്സ്യത്തൊഴിലാളികളില്‍ ഒന്നടങ്കം ആശങ്ക പരത്തി. ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസമാണിത്. വിഴിഞ്ഞം പ്രദേശത്ത് നേരത്തെ തന്നെ മഴ മുന്നറിയിപ്പും കടലാക്രമണ സാധ്യതാ മുന്നറിയിപ്പും നല്‍കിയതിനാല്‍ വന്‍ അപകടം ഒഴിവായി.

മുന്‍പ് ഈ പ്രതിഭാസത്തിന് ശേഷമായിരുന്നു ഓഖിയുള്‍പ്പെടെയുള്ള ചുഴലിക്കാറ്റുകള്‍ ആഞ്ഞു വീശിയത്. വാട്ടര്‍സ്പൗട്ട് പ്രതിഭാസമുണ്ടായതില്‍ വലയി നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ക്യമുലോനിംബസ് എന്ന മഴമേഘം കടലിലേക്ക് ചോര്‍പ്പിന്റെ ആകൃതിയില്‍ ഇറങ്ങി വരുന്നതാണ് ജലസ്തംഭം (വാട്ടര്‍സ്പൗട്ട്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe