വടകര: സിപിഐ എം 24––ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള വടകര ഏരിയാ സമ്മേളനത്തിന് ഉജ്വല തുടക്കം. മേപ്പയിൽ പ്രത്യേകം സജ്ജമാക്കിയ ടി കെ കുഞ്ഞിരാമൻ–- എം സി പ്രേമചന്ദ്രൻ നഗറിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ സമ്മേളനം ഉദ്ഘാടനംചെയ്തു. ഉദ്ഘാടനത്തിന് മുന്നോടിയായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമ്മേളന പ്രതിനിധികളുടെ പ്രകടനവും പുഷ്പാർച്ചനയും നടന്നു.
കെ ശ്രീധരൻ പ്രതിനിധി സമ്മേളന നഗരിയിൽ പതാക ഉയർത്തി. പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ പതാകഗാനം ആലപിച്ചു. പി കെ കൃഷ്ണദാസ് രക്തസാക്ഷി പ്രമേയവും സി എം ഷാജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം നാരായണൻ, പി കെ ശശി, കെ പി ബിന്ദു, ടി പി അമൽ രാജ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരൻ, കെ കെ ദിനേശൻ, കെ കെ മുഹമ്മദ്, എം മെഹബൂബ്, മാമ്പറ്റ ശ്രീധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ടി കുഞ്ഞിക്കണ്ണൻ, പി കെ ദിവാകരൻ, കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, പി കെ മുകുന്ദൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. സ്വാഗതസംഘം ജന. കൺവീനർ വി വിവേക് സ്വാഗതം പറഞ്ഞു. സമ്മേളനം ഞായറാഴ്ച സമാപിക്കും.