കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് താഴുന്നു; നാമ്പ്രാണി തടയണ നിർമാണം 15ന്​ പുനഃരാരംഭിക്കും

news image
Nov 1, 2024, 3:44 am GMT+0000 payyolionline.in

മ​ല​പ്പു​റം: ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജ​ല​സ​മൃ​ദ്ധി ഉ​റ​പ്പു​വ​രു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ മ​ല​പ്പു​റം ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന ക​ട​ലു​ണ്ടി​പ്പു​ഴ നാ​മ്പ്രാ​ണി ത​ട​യ​ണ നി​ർ​മാ​ണം ന​വം​ബ​ർ 15ന്​ ​പു​ന​രാ​രം​ഭി​ക്കും. കാ​ല​വ​ർ​ഷം മൂ​ലം ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് നി​ർ​മി​ച്ച ത​ട​യ​ണ​ക്ക് കാ​ല​പ്പ​ഴ​ക്കം മൂ​ലം ചോ​ർ​ച്ച സം​ഭ​വി​ക്കു​ക​യും ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല വി​ത​ര​ണ​ത്തി​ന് വ​ലി​യ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ളും സാ​മ​ഗ്രി​ക​ളും എ​ത്തി​ക്കു​ന്ന​തി​നു ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡ് പ്ര​ള​യ​ത്തി​ൽ​പെ​ട്ട് ത​ക​ർ​ന്ന​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മി​ക്കാ​ൻ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് 17 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തോ​ടെ പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ളും സാ​മ​ഗ്രി​ക​ളും കൊ​ണ്ടു​വ​രാനു​ള്ള പ്ര​തി​സ​ന്ധി മാ​റും. നി​ല​വി​ൽ പ​ദ്ധ​തി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന നാ​ല് ഷ​ട്ട​റു​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​ന്റെ പ​ണി പൂ​ർ​ത്തി​യാ​യി. ശേ​ഷി​ക്കു​ന്ന ര​ണ്ട് ഷ​ട്ട​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​ന് സ​മീ​പം ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ തീ​രു​മാ​ന​ത്തെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു. സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​കെ. സ​ക്കീ​ർ ഹു​സൈ​ൻ, പ​രി അ​ബ്ദു​ൽ ഹ​മീ​ദ്, സി.​പി. ആ​യി​ഷാ​ബി, കൗ​ൺ​സി​ല​ർ സി. ​സു​രേ​ഷ്, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​സി. എ​ൻ​ജി​നീ​യ​ർ പി. ​ഷ​ബീ​ബ്, ഓ​വ​ർ​സി​യ​ർ​മാ​രാ​യ എം. ​ബാ​ബു​രാ​ജ്, കെ.​കെ. മു​ഫീ​ദ, ദൃ​ശ്യ ക​രു​വാ​ന്തൊ​ടി, പി.​എം.​ആ​ർ ക​ൺ​സ്ട്ര​ക്ഷ​ൻ പ്ര​തി​നി​ധി പി.​എം.​ആ​ർ. മ​ജീ​ദ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe