അമേരിക്കയിൽ ട്രംപ് അധികാരത്തിലേക്ക്

news image
Nov 6, 2024, 8:49 am GMT+0000 payyolionline.in

വാഷിങ്ടൺ > അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്കെത്തുമ്പോൾ ഡോണൾഡ് ട്രംപിന്റെ ആധിപത്യം. ചാഞ്ചാട്ട സംസ്ഥാനങ്ങളിലടക്കം മുന്നേറ്റം നടത്തിയാണ് ട്രംപ് അധികാരത്തിലേക്കെത്തുന്നത്. നോർത്ത് കരോലിന, ജോർജിയ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ മികച്ച ഭൂരിപക്ഷമാണ് ട്രംപിന് ലഭിച്ചത്. സ്വിങ് സ്റ്റേറ്റുകളിൽ നോർത്ത് കരോലിന ഒഴികെയുള്ള ആറും കഴിഞ്ഞതവണ ജോ ബൈഡനൊപ്പമായിരുന്നു. എന്നാൽ ഇന്ന് 7 ചാഞ്ചാട്ട സംസ്ഥാനങ്ങളും ട്രംപിനൊപ്പം നിന്നതാണ് മുൻതൂക്കമായത്.

ഫ്ലോറിഡയിൽ ട്രംപ് ഇന്ന് അണികളെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം. 538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ്‌ ജയിക്കാൻ വേണ്ട ഭൂരിപക്ഷം. 280 വോട്ടുകളാണ് ട്രംപ് നേടിയത്. കമല ഹാരിസ് 214 വോട്ടുകളും നേടി. ജനവിധി ട്രംപിന് അനുകൂലമായാതോടെ യുഎസ് പ്രസിഡന്റാകുന്ന എറ്റവും പ്രായം കൂടിയ വ്യക്തിയായും തുടർച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയായും ട്രംപ് മാറി. 2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പിൽ ആകെ 16 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്.‌

വിജയിച്ചതോടെ ട്രംപ് അനുകൂല ക്യാമ്പുകളിൽ ആഘോഷ പ്രകടനങ്ങൾ ആരംഭിച്ചു. കമല ഹാരിസ് ഇന്ന് അണികളെ കാണുമെന്ന് അറിയിച്ചിരുന്നത് മാറ്റി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe