കാളിദാസ്​ ജയറാം താരിണിക്ക് ഞായറാഴ്ച താലിചാർത്തും; വിവാഹം ഗുരുവായൂരിൽ

news image
Dec 6, 2024, 4:23 pm GMT+0000 payyolionline.in

ഗുരുവായൂര്‍: ചലച്ചിത്ര താരങ്ങളായ ജയറാമിന്‍റെയും പാര്‍വതിയുടെയും മകനും നടനുമായ കാളിദാസിന്‍റെ വിവാഹം ഞായറാഴ്ച ഗുരുവായൂരില്‍ നടക്കും. രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലാണ് താലികെട്ട്.

മോഡൽ താരിണി കലിംഗരായറാണ് വധു. കാളിദാസിന്‍റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരില്‍ മേയ് മൂന്നിനാണ് നടന്നത്. 1992 സെപ്റ്റംബര്‍ ഏഴിന് ജയറാമിന്‍റെയും പാര്‍വതിയുടെയും വിവാഹം ഗുരുവായൂരിലായിരുന്നു.

‘ഷി തമിഴ് നക്ഷത്ര പുരസ്കാര’ വേദിയിൽ അവർഡ് വേദിയിൽ താരിണിക്കൊപ്പം എത്തിയ കാളിദാസ് ജയറാം ആണ് വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മികച്ച ഫാഷൻ മോഡലിനുളള പുരസ്കാരം തരിണി കലിംഗരായർക്കായിരുന്നു.

പുരസ്കാരം നൽകിയതിന് ശേഷം കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിച്ചു. സ്റ്റേജിലെത്തിയ കാളിദാസിനോട് താരിണിയുമായുള്ള ബന്ധത്തെ കുറിച്ച് അവതാരക ചോദിച്ചു. വിവാഹം കഴിക്കാൻ പോകുന്നുവെന്നായിരുന്നു മറുപടി.

കഴിഞ്ഞ വർഷമാണ് താരിണിമായുള്ള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് ജയറാം വെളിപ്പെടുത്തിയത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന താരിണി നീലഗിരി സ്വദേശിയാണ്. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe