ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ കത്തി നശിച്ചു; 5 പേർ ആശുപത്രിയിൽ

news image
Dec 8, 2024, 8:53 am GMT+0000 payyolionline.in

പത്തനംതിട്ട > പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തി നശിച്ചു. അഞ്ച് തീർത്ഥാടകർക്ക് പരുക്കേറ്റു. അഞ്ച് പേരുടേയും പരിക്ക് സാരമുള്ളതല്ല. അപപകടത്തിൽ കാർ പൂർണമായി കത്തി നശിച്ചു. തെലുങ്കാനയിൽ നിന്നും ശബരിമല സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ട കൂടൽ ഇടത്തറയിൽ വച്ചാണ് കാർ അപകടത്തിൽപ്പെട്ട് തീപിടിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe