ശബരിമല: ശബരിമലയിലെ പ്രധാന വഴിപാടായ പടിപൂജയുടെ ബുക്കിങ് 2039 വരെ പൂർത്തിയായി. 1,37,900 രൂപയാണ് പടിപൂജയുടെ നിരക്ക്. 2039 ഏപ്രിൽ വരെയുള്ള ബുക്കിങ് ആണ് പൂർത്തിയായിരിക്കുന്നത്.
പടിപൂജ നടത്തുന്ന സമയത്ത് ബുക്ക് ചെയ്യുന്ന തുകയിൽ നിന്ന് വർധന ഉണ്ടായാൽ അത് വഴിപാടുകാർ അടക്കേണ്ടി വരും. മണ്ഡല – മകരവിളക്ക് കാലത്തെ തിരക്ക് പരിഗണിച്ച് ഈ കാലയളവിൽ പടിപൂജ ഒഴിവാക്കിയിരിക്കുകയാണ്.
പകരം മകരവിളക്കിന് ശേഷമുള്ള നാല് ദിവസങ്ങളിലും മാസ പൂജാവേളയിലുമാണ് പടിപൂജ നടത്തുന്നത്.