യുവതി മരിച്ച സംഭവം അപ്രതീക്ഷിത അപകടം; അതിന്റെ പേരിൽ വ്യക്തിഹത്യ നടക്കുന്നു: അല്ലു അർജുൻ

news image
Dec 21, 2024, 5:19 pm GMT+0000 payyolionline.in

ഹൈദരാബാദ് : പുഷ്പ 2 സ്ക്രീനിങ്ങിനിടെ തീയറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവം അപ്രതീക്ഷിത അപകടമെന്ന് നടൻ അല്ലു അർജുൻ. സംഭവത്തിൽ വ്യക്തിഹത്യ നടക്കുന്നതായും നടൻ പറഞ്ഞു. തീയറ്ററിൽ പോയത് അനുമതിയോടെയാണെന്നും പൊലീസ് വിലക്കിയിട്ടില്ലെന്നും അല്ലു അർജുൻ പറഞ്ഞു​. “വിഷയത്തെക്കുറിച്ച് ഒരുപാട് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്.  ഏതെങ്കിലും വകുപ്പിനെയോ രാഷ്ട്രീയ നേതാവിനെയോ കുറ്റപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നില്ല. ഇത് അപമാനകരവും വ്ക്തിഹത്യയുമായി തോന്നുന്നു. സംഭവിച്ചതിന് വീണ്ടും മാപ്പ് പറയുന്നു”- അല്ലു അർജുൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഡിസംബർ നാലിന് പൊലീസ് അനുമതി നിഷേധിച്ചിട്ടും സന്ധ്യ തിയറ്ററിൽ നടന്ന ‌’പുഷ്പ 2′ ചിത്രത്തിന്റെ പ്രീമിയർ ഷോയിൽ നടൻ പങ്കെടുത്തുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അല്ലു അർജുന്റെ പ്രതികരണം. ഡിസംബർ 4 ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം നടന്നത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതി (39) ആണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രേവതിയുടെ മക്കളും അപകടത്തിൽപ്പെട്ടു.

രാത്രി 11 ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയ കൂട്ടം തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി സിനമയിലെ നായകനായ അല്ലു അർജുനും കുടുംബവും സംവിധായകൻ സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ആളുകൾ തിയറ്ററിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ചത് പൊലീസിന് നിയന്ത്രിക്കാൻ കഴിയാതെ വന്നു. ഇതോടെ പൊലീസ് ലാത്തിവീശി. തുടർന്ന് പൊലീസും ജനങ്ങളും തമ്മിലുണ്ടായ സംഘർഷമുണ്ടാകുകയും അപകടത്തിൽ കലാശിക്കുകയുമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe