അസ്താന> കസാക്കിസ്ഥാനില്‍ അക്തൗ വിമാനത്താവളത്തിനു സമുപം യാത്രാ വിമാനം തകര്‍ന്നു. അസര്ബൈജാന് എയര്‍ലൈന്‍സിന്റെ ജെ2-8243 വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ 100ലധികം പേരുണ്ടെന്നാണ് വിവരം.12 പേര് രക്ഷപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍. അടിയന്തര ലാൻഡിംഗിനിടെയാണ് വിമാനം തകർന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോറട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
വിമാനം ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്നു. എന്നാൽ മൂടൽമഞ്ഞ് കാരണം വിമാനം വഴിതിരിച്ചുവിടുകയായിരുന്നെന്ന് റഷ്യൻ വാർത്താ ഏജൻസികൾ അറിയിച്ചു. 105 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് കസാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.