‘പരമ്പരാഗത ആയുർവേദ രീതി മാതൃകയാക്കി പ്രസവാനന്തര ശുശ്രൂഷ’ : കിഴൂരിലെ ‘മോം കെയർ ആയുർ വില്ല’ ഉദ്ഘാടനം ഇന്ന് 11 ന്

news image
Jan 11, 2025, 4:35 am GMT+0000 payyolionline.in

പയ്യോളി: ‘മോം കെയർ’ ആയുർവില്ല ഇന്ന് രാവിലെ 11 മണിക്ക് ഷാഫി പറമ്പിൽ’, എം പി കിഴുരിൽ ഉദ്‌ഘാടനം ചെയ്യുമെന്ന് ഡയരക്ടർമാർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

പരമ്പരാഗത ആയുർവേദ രീതികൾ മാതൃകയാക്കി പുതിയ കാലഘട്ടത്തിൻ്റെ ആവശ്യങ്ങൾ ഉൾകൊണ്ടുകൊണ്ടുള്ള ‘പ്രസവാനന്തര ശുശ്രൂഷ’ ഭവനം ആണ്
മോം കെയർ.ചിട്ടയായ ജീവിത ശൈലിയിലൂന്നിയുള്ള ആധികാരികമായ ആയുർവേദ ചികിത്സ മോംകെയറിൽ ഉണ്ടാകും.

14,21,28,40 – ദിവസം എന്നിങ്ങനെ വ്യത്യസ്ത പ്രസവസുശ്രൂഷ കൂടാതെ,റിജേനുവേഷൻ തെറാപ്പി, പെയിൻ മാനേജ്മെൻ്റ്,വെയിറ്റ് മാനേജ്മെൻ്റ്, ആയുർവേദ സൗന്ദര്യ വർദ്ധക ചികിത്സകൾ,സ്‌ട്രെസ് മാനേജമെന്റ് തുടങ്ങിയ ട്രീറ്റ്മെന്റ് സൗകര്യം ഒപി, ഐപി ലെവലിൽ മോം കെയറിൽ ലഭ്യമാണ്.

ഇരുപത്തിനാലും മണിക്കൂറും ഡോക്ടർ അവൈലബിലിറ്റി , എക്സ്പീരിയൻസ്ഡ് സ്റ്റാഫ്സ്, പ്രത്യേകാമായിട്ടുള്ള ഭക്ഷണ ക്രമം, കൗൺസിലിങ് സൗകര്യം ഇവയെല്ലാം മോം കെയർന്റെ മറ്റ് പ്രത്യേകതകളാണ്.ഡോ:സിലു വംഷീർ, നസീം അബു, ഷബിൻ ബഷീർ, സഫിയ എ എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe