അയനിക്കാട് എരഞ്ഞിവളപ്പിൽ ഭഗവതിക്ഷേത്രം തിറയുത്സവത്തിന് കൊടിയേറി .

news image
Jan 11, 2025, 6:03 am GMT+0000 payyolionline.in

പയ്യോളി : അയനിക്കാട് എരഞ്ഞിവളപ്പിൽ ഭഗവതിക്ഷേത്രം തിറയുത്സവത്തിന് കൊടിയേറി . തന്ത്രി ഏറാഞ്ചേരി ഇല്ലത്ത് ഹരിഗോവിന്ദൻ നമ്പൂതിരി കാർമികത്വം വഹിച്ചു.

 

വൈകീട്ട് നിഷാറാണിയുടെ പ്രഭാഷണം, 7.30-ന് മുചുകുന്ന് പത്മനാഭൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, 12-ന് തിരുവാതിരക്കളി, തുടർന്ന് ഗസൽ, മെലഡി, ഹിന്ദുസ്ഥാനി ഗാനങ്ങൾ കോർത്തിണക്കി സുസ്മിത പാടുന്നു. 13-ന് 10 മണിക്ക് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധനാ ക്യാമ്പ്, രാത്രി പ്രാദേശിക കലാകാരന്മാർ ഒരുക്കുന്ന നൃത്താഞ്ജലി, 14-ന് ആധ്യാത്മിക സായാഹ്നവും സമാദരവും, ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ഡോ. പി.പി. പ്രമോദ് കുമാർ മുഖ്യാതിഥിയാവും. തുടർന്ന് മ്യൂസിക്കൽ നൈറ്റ്.

15-ന് രാവിലെ വിശേഷാൽ പൂജകൾ, ഗണപതിഹോമം, അന്നപ്രസാദം, വൈകീട്ട് തായമ്പക, വെള്ളാട്ടം, ഗുരുതി തർപ്പണം, 16-ന് ഇളനീർവെപ്പ്, ഇളനീർവരവുകൾ, ഭഗവതിസേവ, വൈകീട്ട് നിവേദ്യം വരവ്, മഞ്ഞപ്പൊടി വരവ്, പാലെഴുന്നള്ളത്ത്, കുളിച്ചെഴുന്നള്ളത്ത്, 8.30 മുതൽ വെള്ളാട്ടങ്ങൾ, 17-ന് രാവിലെ ആറ്ുമണിമുതൽ തിറയാട്ടങ്ങൾ, 10 മണിക്ക് താലപ്പൊലി, ഗുരുതിതർപ്പണം, നാന്തകം കുളിച്ചെഴുന്നള്ളത്ത്, വെടിക്കെട്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe