കാമുകനൊപ്പം ചേർന്ന് മകളെയും ഭർതൃമാതാവിനെയും കൊന്നു; ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി അനുശാന്തിക്കു ജാമ്യം

news image
Jan 15, 2025, 6:05 am GMT+0000 payyolionline.in

ന്യൂഡൽഹി∙ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്കു ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണു നടപടി. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജിയിൽ തീർപ്പാകുന്നതു വരെയാണു ജാമ്യം. ഉപാധികൾ വിചാരണ കോടതിക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കാമുകനൊപ്പം ചേർന്ന്, മൂന്നര വയസ്സുള്ള മകളെയും ഭർത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി. കഴക്കൂട്ടം ടെക്നോപാർക്കിലെ ഐടി സ്ഥാപനത്തിൽ ടീം ലീഡറായിരുന്ന നിനോ മാത്യു നടത്തിയ കൊലപാതകത്തിനു സഹായവും ആസൂത്രണവും അനുശാന്തി ചെയ്തെന്നാണു പ്രോസിക്യൂഷൻ കേസ്. 2014 ഏപ്രിൽ 16നു ഉച്ചയ്ക്കായിരുന്നു ക്രൂരകൃത്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe