സെക്രട്ടറിയേറ്റിനു മുന്നിലെ പിണറായിയുടെ ഫ്ലക്സ്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

news image
Jan 15, 2025, 12:30 pm GMT+0000 payyolionline.in

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുമ്പില്‍ സര്‍വ്വീസ് സംഘടന മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫ്ലെക്സ് സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംഘടന ചെയ്തത് ഗുരുതര തെറ്റാണെന്ന് ഹൈക്കോടതി പറഞ്ഞു. സംഘടനാ ഭാരവാഹികളെ സസ്പെന്‍ഡ് ചെയ്യുകയാണ് വേണ്ടത്. ഇവര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് സര്‍ക്കാര്‍ ഒരാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റേതാണ് പരാമർശം.

നടപടിയെടുത്തതിന്‍റെ വിശദാംശം പൊലീസ് മേധാവിയും അറിയിക്കണം. സംഘനയുടെ നടപടി കോടതിയലക്ഷ്യമെന്ന് അമിക്കസ്ക്യൂറി പറഞ്ഞു. നിയമം നടപ്പാക്കേണ്ട ജീവനക്കാരുടെ സംഘടനയാണ് കോടതിയലക്ഷ്യ പ്രവര്‍ത്തനം ചെയ്തത്. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസ്സോസിയേഷനാണ് ഫ്ലക്സ് ബോർഡ് വെച്ചത്. ഫ്ലെക്സ് വെച്ചത് പൊതുജനങ്ങൾക്ക് മാർഗ തടസം ഉണ്ടാക്കുന്ന രീതിയിലാണ്. കാൽനടക്കാർക്ക് ബുദ്ധിമുട്ടുണ്ടെന്നും അമിക്യസ്ക്യുറി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe