കു​റ്റാ​രോ​പി​ത​ർ​ക്ക് വാട്സ്ആപ് വഴി നോട്ടീസയക്കൽ വേണ്ട -പൊലീസിനോട് സുപ്രീംകോടതി

news image
Jan 29, 2025, 3:38 am GMT+0000 payyolionline.in

ന്യൂ​ഡ​ൽ​ഹി: കു​റ്റാ​രോ​പി​ത​ർ​ക്ക് വാ​ട്സ്ആ​പ് വ​ഴി നോ​ട്ടീ​സ് അ​യ​ക്ക​ൽ ​പ​റ്റി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ൾ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക്രി​മി​ന​ൽ ച​ട്ട​ത്തി​ൽ വ്യ​വ​സ്ഥ​യി​ല്ലെ​ന്ന് ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ച​ട്ട​പ്ര​കാ​രം മാ​ത്ര​മേ നോ​ട്ടീ​സ് ന​ൽ​കാ​വൂ എ​ന്ന കാ​ര്യം പൊ​ലീ​സി​നെ ഉ​ത്ത​ര​വാ​യി അ​റി​യി​ക്ക​ണ​മെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ എം.​എം. സു​ന്ദ​രേ​ശ്, രാ​ജേ​ഷ് ബി​ന്ദ​ൽ എ​ന്നി​വ​രു​ടെ ബെ​ഞ്ച് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി.

ഒ​രു കേ​സി​ൽ അ​മി​ക്ക​സ് ക്യൂ​റി​യാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സി​ദ്ധാ​ർ​ഥ് ലൂ​ത്റ​യാ​ണ് ഇ​ക്കാ​ര്യം കോ​ട​തി​യോ​ട് നി​ർ​ദേ​ശി​ച്ച​ത്. പി​ന്നാ​ലെ ബെ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ വാ​ട്സ്ആ​പ് വ​ഴി നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും കു​റ്റാ​രോ​പി​ത​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​മ്പാ​കെ ഹാ​ജ​രാ​കാ​തി​രു​ന്ന​ത് ലൂ​ത്റ കോ​ട​തി​​യു​ടെ ​ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി.

ജാമ്യത്തിന് പുതിയ നിയമം കൊണ്ടുവരില്ല -കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ജാ​മ്യ​ത്തി​ന് പു​തി​യ നി​യ​മം കൊ​ണ്ടു​വ​രി​ല്ലെ​ന്ന് കേ​​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. 2023ലെ ​ഭാ​ര​തീ​യ ന്യാ​യ സു​ര​ക്ഷ സം​ഹി​ത​യി​ലെ വ്യ​വ​സ്ഥ​ക​ൾ​ത​ന്നെ മ​തി​യെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി. 2022ൽ ​ഒ​രു കേ​സി​ലെ വി​ധി പ്ര​സ്താ​വ​ത്തി​നി​ടെ​യാ​ണ് സു​പ്രീം​കോ​ട​തി ഇ​ത്ത​ര​മൊ​രു ശി​പാ​ർ​ശ ന​ട​ത്തി​യ​ത്. ബ്രി​ട്ട​നി​ലു​ള്ള​ത് പോ​ലെ ജാ​മ്യ​ത്തി​നാ​യി സ​മ​ഗ്ര​മാ​യ ഒ​രു നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന​താ​യി​രു​ന്നു നി​ർ​ദേ​ശം.

സുപ്രീംകോടതി യഥാർഥ ജനകീയ കോടതി -സഞ്ജീവ് ഖന്ന

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ഇ​ന്ത്യ​യി​ലെ 140 കോ​ടി പൗ​ര​ന്മാ​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന യ​ഥാ​ർ​ഥ ജ​ന​കീ​യ കോ​ട​തി​യാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന. പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ 75ാം വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ, വ​ർ​ധി​ച്ചു​വ​രു​ന്ന ചെ​ല​വു​ക​ൾ, അ​സ​ത്യ പ്ര​യോ​ഗം എ​ന്നി​വ​യാ​ണ് നീ​തി ന്യാ​യ വ്യ​വ​സ്ഥ നേ​രി​ടു​ന്ന ഭീ​ഷ​ണി​ക​ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഭ​ര​ണ​ഘ​ട​ന​യോ​ടൊ​പ്പം 1950 ജ​നു​വ​രി 26നാ​ണ് സു​പ്രീം​കോ​ട​തി നി​ല​വി​ൽ​വ​ന്ന​ത്. 1950 ജ​നു​വ​രി 28ന് ​ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ക്ക​ത്തി​ൽ പ​ഴ​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച കോ​ട​തി 1958ലാ​ണ് തി​ല​ക് മാ​ർ​ഗി​ലെ നി​ല​വി​ലെ സ്ഥ​ല​ത്തേ​ക്ക് മാ​റി​യ​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe