മാതാപിതാക്കളോടൊപ്പം ഉറങ്ങി കിടന്ന പിഞ്ചുകുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

news image
Jan 30, 2025, 3:24 am GMT+0000 payyolionline.in

തിരുവനന്തപുരം: മാതാപിതാക്കളോടൊപ്പം ഉറങ്ങാൻ കിടന്ന രണ്ടുവയസുകാരിയെ വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ഇന്ന് രാവിലെ കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചത്. കോട്ടു​കാൽ സ്വദേശികളായ ശ്രീതു, ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടുവയസുകാരിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് കുട്ടിയെ കാണാതായത് ശ്രദ്ധയിൽപ്പെട്ട ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്ന് പറയുന്നു. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊതുവെ പറയുന്നത്. കിണറിന് കൈവരിയുണ്ട്. വീടിനുപുറത്ത് ഇറങ്ങാത്ത കുട്ടിയാണെന്ന് മാതാവ് പറയുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെയെ വ്യക്തമാകുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ, ഈ വീട്ടിൽ തീപിടുത്തമുണ്ടായതായി പറയുന്നു. കുട്ടി അമ്മയു​ടെ സഹോദരന്റെ മുറിയിലാണ് കിടന്നതെന്ന് പറയുന്നു. ഇതിനിടെ, സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു. ഇയാളെ ബാലരാമപുരം പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe