സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ ; കൂടിയത് പവന് 120 രൂപ

news image
Feb 1, 2025, 4:49 am GMT+0000 payyolionline.in

കൊ​ച്ചി: ഫെബ്രുവരി മാസത്തിലെ ആദ്യ ദിവസത്തിലും സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ. പവന് 61,960 രൂപയും ഗ്രാമിന് 7,745 രൂപയുമാണ് ഇന്നത്തെ വില. പവന് 120 രൂപയുടെയും ഗ്രാമിന് 15 രൂപയുടെയും വർധനവാണ് രേഖപ്പെടുത്തിയത്.

തു​ട​ർ​ച്ച​യാ​യി നാലാം ദി​വ​സ​വമാണ് സ്വ​ർ​ണ​വി​ല റെ​ക്കോ​ഡി​ൽ എത്തുന്നത്. വെ​ള്ളി​യാ​ഴ്ച ഗ്രാ​മി​ന്​ 120 രൂ​പ വ​ർ​ധി​ച്ച്​ 7,730 രൂ​പ​യും പ​വ​ന്​ 960 രൂ​പ വ​ർ​ധി​ച്ച്​ 61,840 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ മൂ​ന്നു​ ദി​വ​സ​ത്തി​നി​ടെ മാ​ത്രം യ​ഥാ​ക്ര​മം 220 രൂ​പ​യു​ടെ​യും 1,760 രൂ​പ​യു​ടെ​യും വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. ചു​രു​ങ്ങി​യ ദി​വ​സ​ത്തി​നി​ടെ വി​ല ഒ​റ്റ​യ​ടി​ക്ക്​ ഇ​ത്ര​യും ഉ​യ​രു​ന്ന​ത്​ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ്.

ജ​നു​വ​രി ഒ​ന്നി​ന്​ ഗ്രാ​മി​ന്​ 7,110 രൂ​പ​യും പ​വ​ന്​ 56,880 രൂ​പ​യു​മാ​യി​രു​ന്നു. ജ​നു​വ​രി 22നാ​ണ്​ പ​വ​ൻ​വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. തു​ട​ർ​ന്ന്​ മൂ​ന്നു ​ദി​വ​സ​ങ്ങ​ളി​ലാ​യി ഗ്രാ​മി​ന്​ 45 രൂ​പ കു​റ​ഞ്ഞ ശേ​ഷം വി​ല ഓ​രോ ദി​വ​സ​വും റെ​ക്കോ​ഡ്​ ഭേ​ദി​ക്കു​ക​യാ​യി​രു​ന്നു. 24ന്​ ​പ​വ​ൻ വി​ല 60,440ലും 29​ന്​ 60,760ലും 30​ന്​ 60,880ലും ​എ​ത്തി.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ലും വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ലും ഒ​ന്നു​പോ​ലെ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​താ​ണ്​ വി​ല​വ​ർ​ധ​ന. ഈ ​നി​ല തു​ട​രു​ക​യും കേ​ന്ദ്ര ബ​ജ​റ്റി​ൽ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം കൂ​ട്ടു​ക​യും ചെ​യ്താ​ൽ ഗ്രാ​മി​ന് വി​ല 8,000ന​ടു​ത്ത്​ എ​ത്തി​യേ​ക്കു​മെ​ന്നാ​ണ്​ റിപ്പോർട്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe