കുസാറ്റ് പ്രവേശന പരീക്ഷ (CAT) : ഓൺലൈൻ അപേക്ഷ മാർച്ച് 10 വരെ

news image
Feb 7, 2025, 11:03 am GMT+0000 payyolionline.in

 

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വിവിധ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശനപരീക്ഷ (CAT 2025) മെയ് 10, 11, 12 തീയതികളിൽ നടക്കും.

പ്രോഗ്രാമുകൾ

ബിടെക്
ഇന്റഗ്രേറ്റഡ് എംഎസ്സി
ബികോം എൽഎൽബി
ബിബിഎ എൽഎൽബി
മൂന്നു വർഷ എൽഎൽബി
എൽഎഎം
ബിവോക്
എംഎസ്സി
എംഎ
എംസിഎ
എംബിഎ
എംഎഫ്എസ്സി
എംവോക്

മുഖ്യമായും അഞ്ചു രീതികളിലാണ് പ്രവേശനം

1) സർവകലാശാല നടത്തുന്ന ഓൺലൈൻ കോമൺ അഡ്‌മിഷൻ ടെസ്‌റ്റ് (കുസാറ്റ്–ക്യാറ്റ് 2025).

2) ഡിപ്പാർട്‌മെന്റൽ അഡ്‌മിഷൻ ടെസ്‌റ്റ് (DAT): പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഗേറ്റ് സ്കോറില്ലാത്തവരുടെ എംടെക് എന്നീ പ്രോഗ്രാമുകൾക്ക് അതതു വകുപ്പുകളിൽ

3) ബിടെക്‌ ലാറ്ററൽ എൻട്രി ടെസ്‌റ്റ് (LET)

4) എംബിഎയ്‌ക്ക് ഐഐഎം ക്യാറ്റ് (2024 നവംബർ) / ശേഷം) എന്നിവയിലൊന്നു നിർബന്ധം.

5) സിയുഇടി പിജി ഡിപ്പാർട്മെന്റൽ ടെസ്റ്റ് യൂണിവേഴ്സിറ്റിയിൽ മാത്രം.
മറ്റുള്ളവയ്ക്ക് കേരളത്തിലെ എല്ലാ ജില്ലങ്ങളിലും കേരളത്തിനു പുറത്തെ വിവിധ നഗരങ്ങളിലും പരീക്ഷാകേന്ദ്രമുമുണ്ട്. കേരളത്തിലെ പട്ടികവിഭാഗക്കാർക്കു പല പ്രോഗ്രാമുകൾക്കും യോഗ്യതാപരീക്ഷയിൽ പാസ്മാർക്ക് മതി. ക്രീമിലെയറിൽപ്പെടാത്ത പിന്നാക്കവിഭാഗക്കാർക്ക് പൊതുവേ 5% മാർക്കിളവുണ്ട്. കൂസാറ്റ് ടെസ്റ്റിൽ റാങ്കുള്വർക്ക് ഓപ്ഷൻ റജിസ്ട്രേഷൻ സമയത്ത് സ്വന്തം മുൻഗണനാക്രമമനുസരിച്ച് പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാം.

അപേക്ഷാഫീ ‌കുസാറ്റ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രോഗ്രാമുകളെ 19 കോഡുകളായി വിഭജിച്ചിട്ടുണ്ട്.

പ്രോസ്പെക്ടസിന്റെ 71–73 പേജുകൾ നോക്കി കോഡുകൾ മനസ്സിലാക്കാം. ഉദാഹരണത്തിന് 5–വർഷ എൽഎൽബിക്ക് ടെസ്റ്റ് കോഡ് 201. അപേക്ഷിക്കുന്ന പ്രോഗ്രാമുകൾ അടിസ്ഥാനമാക്കിയാണ് അപേക്ഷാഫീ.

ഓൺലൈൻ അപേക്ഷ ഫെബ്രുവരി 6 മുതൽ മാർച്ച് 10 വരെ നൽകാം

കൂടുതൽ വിവരങ്ങൾക്ക്
https://admissions.cusat.ac.in/

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe