ലാൻഡ് നമ്പർ പത്തക്കത്തിലേക്ക്; എസ്.ടി.ഡി കോഡ് വേണ്ട

news image
Feb 8, 2025, 11:06 am GMT+0000 payyolionline.in

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് മൊ​ബൈ​ൽ​ ഫോ​ണു​ക​ൾ​ക്ക് സ​മാ​ന​മാ​യി ലാ​ൻ​ഡ്​ ലൈ​നു​ക​ളും 10 അ​ക്ക​ത്തി​ലേ​ക്ക് മാ​റ്റാ​ൻ ശി​പാ​ർ​ശ​യു​മാ​യി ടെ​ലി​കോം അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്). ശി​പാ​ർ​ശ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ന്ന​തോ​ടെ എ​സ്.​ടി.​ഡി കോ​ഡ് സ​​മ്പ്ര​ദാ​യ​ത്തി​ന് അ​വ​സാ​ന​മാ​കും.

സം​സ്ഥാ​ന ത​ല​​ത്തി​ലോ ടെ​ലി​കോം സ​ർ​ക്കി​ൾ ത​ല​​ത്തി​ലോ പു​തി​യ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കാം. ലൈ​സ​ൻ​സ്ഡ് സ​ർ​വി​സ് ഏ​രി​യ (എ​ൽ.​എ​സ്.​എ) എ​ന്നാ​ണ് ഇ​ത്ത​രം മേ​ഖ​ല​ക​ൾ അ​റി​യ​പ്പെ​ടു​ക. ​ഇ​തോ​ടെ നി​ല​വി​ൽ മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​യ പോ​ർ​ട്ട​ബി​ലി​റ്റി​യ​ട​ക്ക​മു​ള്ള (ന​മ്പ​ർ മാ​റാ​തെ ക​ണ​ക്ഷ​ൻ മാ​റാ​നു​ള്ള സൗ​ക​ര്യം) സേ​വ​ന​ങ്ങ​ൾ ലാ​ൻ​ഡ് ലൈ​നു​ക​ളി​ലും ല​ഭ്യ​മാ​വും.

ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​ർ​ന്ന​തോ​ടെ ന​മ്പ​റു​ക​ൾ​ക്ക് ക്ഷാ​മ​മു​ണ്ടെ​ന്ന ടെ​ലി​കോം വ​കു​പ്പി​ന്റെ ക​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജൂ​ണി​ൽ ട്രാ​യ് ഇ​തു​സം​ബ​ന്ധി​ച്ച ആ​ലോ​ച​ന തു​ട​ങ്ങി​യ​ത്. പു​തി​യ ശി​പാ​ർ​ശ പ്ര​കാ​രം, ലോ​ക്ക​ൽ കാ​ളു​ക​ൾ വി​ളി​ക്കാ​ൻ പൂ​ജ്യ​ത്തി​ന് പി​ന്നാ​ലെ അ​ത​ത് എ​സ്.​ടി.​ഡി കോ​ഡും പ​ത്ത​ക്ക ന​മ്പ​റും ഡ​യ​ൽ ചെ​യ്യേ​ണ്ട​തു​ണ്ട്.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ ന​മ്പ​ർ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ത​ന്നെ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ൻ സേ​വ​ന​ദാ​താ​ക്ക​ൾ​ക്ക് ആ​റു​മാ​സം സ​മ​യം അ​നു​വ​ദി​ക്ക​ണം. ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കു​ന്ന​തും കാ​ള​ർ ഐ​ഡി സം​ബ​ന്ധി​ച്ചും ശി​പാ​ർ​ക​ളു​മു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe