തൃശൂർ: സിപിഐ എം തൃശൂർ ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കെ വി അബ്‌ദുൾഖാദറാണ് പുതിയ ജില്ലാ സെക്രട്ടറി. 46 അംഗ കമ്മിറ്റിയിൽ 10 പേർ പുതുമുഖങ്ങളാണ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം എ ബേബി, എ വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഡോ. ടി എം തോമസ് ഐസക്, കെ കെ ശൈലജ, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ടി പി രാമകൃഷ്‌ണൻ, പുത്തലത്ത് ദിനേശൻ, എം സ്വരാജ്, ഡോ. പി കെ ബിജു എന്നിവർ പങ്കെടുക്കും.
കമ്മിറ്റി അംഗങ്ങൾ:
കെ വി അബ്‌ദുൾഖാദർ, യു പി ജോസഫ്, കെ കെ രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, പി കെ ഡേവീസ്, പി കെ ഷാജൻ, എ എസ് കുട്ടി, കെ എഫ് ഡേവീസ്, കെ വി നഫീസ, ടി കെ വാസു, ടി എ രാമകൃഷ്ണൻ, ടി വി ഹരിദാസ്, ഡോ. ആർ ബിന്ദു, പി എ ബാബു, പി കെ ചന്ദ്രശേഖരൻ, സി സുമേഷ്, മേരി തോമസ്, എം കൃഷ്ണദാസ്, എം രാജേഷ്, പി കെ ശിവരാമൻ, പ്രൊഫ. സി രവീന്ദ്രനാഥ്, പി എൻ സുരേന്ദ്രൻ, കെ വി രാജേഷ്, കെ കെ മുരളീധരൻ, എം എൻ സത്യൻ, കെ രവീന്ദ്രൻ, കെ എസ് അശോകൻ, എം എ ഹാരിസ് ബാബു, എ എസ് ദിനകരൻ, ടി ശശീധരൻ, എം ബാലാജി, എം കെ പ്രഭാകരൻ, ഉഷ പ്രഭുകുമാർ, വി പി ശരത്ത് പ്രസാദ്, ഉല്ലാസ് കളക്കാട്ട്, കെ ആർ വിജയ
പുതുമുഖങ്ങൾ: കെ ഡി ബാഹുലേയൻ, ടി ടി ശിവദാസൻ, ടി കെ സന്തോഷ്, വി എ മനോജ്‌കുമാർ, എം എസ് പ്രദീപ്കുമാർ, എൻ എൻ ദിവാകരൻ,
കെ എസ് സുഭാഷ്, ഗ്രീഷ്‌മ അജയഘോഷ്, ആർ എൽ ശ്രീലാൽ, യു ആർ പ്രദീപ്.