കൊയിലാണ്ടി: ദുരൂഹ സാഹചര്യത്തിൽ കഴുത്തിനും, തലയ്ക്കും മുറിവേറ്റ നിലയിൽ ഒരാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നമ്പ്രത്ത് കര പെരുവാകുറ്റി ഉണിച്ചി രാം വീട്ടിൽ താഴെ സുരേഷ് ( 55 ) നെയാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെക്ക് കൊണ്ടുപോയത്. ഇയാൾ കാലത്ത് ജോലിക്ക് പോയതായിരുന്നു ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിൽ മുറിവേറ്റനിലയിലാണ് എത്തിയത്. വീട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിലായതിനാൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.