എ.ഐ. സാങ്കേതികവിദ്യകൾ സഹകരണ പ്രസ്ഥാനങ്ങൾക്ക് ഗുണമാകും -എം.വി. ഗോവിന്ദൻ

news image
Feb 24, 2025, 3:15 am GMT+0000 payyolionline.in

 

പയ്യോളി : എ.ഐ. ഉൾപ്പെ ടെയുള്ള സാങ്കേതികവിദ്യകൾ സഹകരണപ്രസ്ഥാനങ്ങൾ ഉപയോഗിക്കുമ്പോൾ നാടിന് ഗുണമാകുമെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ. അത് തൊഴിലാളിയുടെ അധ്വാനഭാരം കുറയ്ക്കുക യും സാങ്കേതികമികവ് കൂട്ടുകയും തൊഴിലാളിക്ക് വരുമാനം വർധിക്കുകയും ചെയ്യും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ ശതാബ്ദിയാഘോഷങ്ങ ളുടെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

എ.ഐ. പോലുള്ളവ മൂ ലധനശക്തികൾ കൈകാ ര്യംചെയ്യുമ്പോൾ സമ്പത്തി ൻ കേന്ദ്രീകരണവും ദാരി ദ്രത്തിന്റെ സാമൂഹികവത്കരണവുമാണ് ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

 

വ്യക്തിപരമായ ലാഭത്തെപ്പ റ്റി ചിന്തിക്കാത്ത പ്രവർത്തനമാണ് സൊസൈറ്റിയെ വളർ ച്ചയിലേക്കു നയിക്കുന്നതെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

 

ബി.ജെ.പി. കോഴിക്കോ ട് നോർത്ത് ജില്ലാപ്രസിഡ ൻറ് സി.ആർ. പ്രഫുൽ കൃഷ്ണൻ, ഡോ. എം.കെ. മുനീർ, സി.കെ. നാണു, വി. കുഞ്ഞാലി, പി.എം. സുരേഷ്ബാബു, സി.കെ. കരീം, പി.ജി. പ്രസന്നകുമാർ, ചെയർമാൻ രമേശൻ പാലേരി എന്നിവർ സംസാരിച്ചു.

മുൻഭാരവാഹികൾ, മു തിർന്നതൊഴിലാളികൾ, മി കച്ച അതിഥിത്തൊഴിലാളി കൾ എന്നിവരെ ആദരിച്ചു. കലാപരിപാടികളും നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe