ഇന്റർനെറ്റ് നിരക്ക് നിയന്ത്രിക്കണമെന്ന ഹരജി തള്ളി

news image
Feb 25, 2025, 3:43 am GMT+0000 payyolionline.in

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഇ​ന്റ​ർ​നെ​റ്റ് നി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ വ്യ​ക്തി സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ജി​യോ, റി​ല​യ​ൻ​സ് ക​മ്പ​നി​ക​ളാ​ണ് ഇ​ന്റ​ർ​നെ​റ്റ് വി​പ​ണി​യു​ടെ ഭൂ​രി​ഭാ​ഗ​വും കൈ​യാ​ളു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ര​ജ​ത് എ​ന്ന​യാ​ളാ​ണ് സു​​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

എ​ന്നാ​ൽ, ഇ​ന്ത്യ സ്വ​ത​ന്ത്ര വി​പ​ണി​യാ​ണെ​ന്നും ഉ​പ​ഭോ​ക്താ​വി​ന് തി​ര​ഞ്ഞെ​ടു​ക്കാ​ൻ ബി.​എ​സ്.​എ​ൻ.​എ​ൽ, എം.​ടി.​എ​ൻ.​എ​ൽ അ​ട​ക്കം നി​ര​വ​ധി ക​മ്പ​നി​ക​ളു​ടെ സ​ർ​വി​സ് ല​ഭ്യ​മാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന, ജ​സ്റ്റി​സ് സ​ഞ്ജ​യ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

പ​രാ​തി​ക്കാ​ര​ന് ആ​വ​ശ്യ​മെ​ങ്കി​ൽ കോം​പ​റ്റീ​ഷ​ൻ ക​മീ​ഷ​നെ സ​മീ​പി​ക്കാ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe