ഭർത്താവിന് പ്രായപരിധി കഴിഞ്ഞതിന്‍റെ പേരിൽ കൃത്രിമ ഗർഭധാരണം നിഷേധിക്കാനാവില്ല -ഹൈകോടതി

news image
Feb 25, 2025, 3:45 am GMT+0000 payyolionline.in

കൊ​ച്ചി: ഭ​ർ​ത്താ​വി​ന് നി​യ​മാ​നു​സൃ​ത പ്രാ​യ​പ​രി​ധി ക​ട​ന്നു​പോ​യെ​ന്ന​തു​കൊ​ണ്ട്​ ഭാ​ര്യ​ക്ക്​ കൃ​ത്രി​മ ഗ​ർ​ഭ​ധാ​ര​ണ ചി​കി​ത്സ നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. ദ​മ്പ​തി​ക​ളെ ഒ​ന്നി​ച്ച്​ പ​രി​ഗ​ണി​ച്ച് പ്രാ​യം വി​ല​യി​രു​ത്തേ​ണ്ട​തി​ല്ല. സ്ത്രീ​യു​ടെ​യും പു​രു​ഷ​ന്റെ​യും കാ​ര്യ​ത്തി​ലും ഇ​ത് ബാ​ധ​ക​മാ​ണ്. ദ​മ്പ​തി​ക​ളി​ൽ ഒ​രാ​ളു​ടെ പ്രാ​യ​പ​രി​ധി​യു​ടെ പേ​രി​ൽ പ​ങ്കാ​ളി​ക്ക്​ അ​വ​സ​രം നി​ഷേ​ധി​ക്കു​ന്ന​ത്​ വി​വേ​ച​ന​മാ​ണെ​ന്നും ജ​സ്റ്റി​സ്​ സി.​എ​സ്. ഡ​യ​സ്​ വ്യ​ക്ത​മാ​ക്കി. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ 46കാ​രി​ക്ക്, ദാ​താ​വി​ന്റെ ബീ​ജ​കോ​ശ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ഗ​ർ​ഭ​ധാ​ര​ണ ചി​കി​ത്സ തു​ട​രാ​ൻ അ​നു​മ​തി ന​ൽ​കി​യ ഉ​ത്ത​ര​വി​ലാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

സ്വ​കാ​ര്യ ആ​ശു​പ​ത്രി ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ​തി​രെ യു​വ​തി ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. അ​സി​സ്റ്റ​ഡ് റീ​പ്രൊ​ഡ​ക്ടീ​വ് ടെ​ക്നോ​ള​ജി ആ​ക്ട് പ്ര​കാ​രം കൃ​ത്രി​മ ഗ​ർ​ഭ​ധാ​ര​ണ ചി​കി​ത്സ​ക്ക്​ നി​യ​മാ​നു​സൃ​ത പ്രാ​യ​പ​രി​ധി പു​രു​ഷ​ന് 55ഉം ​സ്ത്രീ​ക്ക്​ 50ഉ​മാ​ണ്. ഭ‌​ർ​ത്താ​വി​ന് 57 വ​യ​സ്സു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ഹ​ര​ജി​ക്കാ​രി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്. എ​ന്നാ​ൽ, നി​യ​മ​വ്യ​വ​സ്ഥ​യി​ൽ പ​റ​യു​ന്ന പ്രാ​യ​നി​യ​ന്ത്ര​ണം വ്യ​ക്തി​യ​ധി​ഷ്ഠി​ത​മാ​ണെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. വി​വാ​ഹ​ബ​ന്ധം നി​ല​വി​ലി​ല്ലാ​ത്ത​യാ​ൾ​ക്കും ചി​കി​ത്സ തേ​ടാം. നി​ശ്ചി​ത പ്രാ​യ​പ​രി​ധി​ക്ക് താ​ഴെ​യു​ള്ള ഹ​ര​ജി​ക്കാ​രി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച​ത് ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്റെ ലം​ഘ​ന​മാ​ണ്.

കു​ട്ടി​ക​ളി​ല്ലാ​ത്ത​വ​ർ​ക്ക് മാ​ത്ര​മേ അ​ത്ത​ര​ക്കാ​ർ ക​ട​ന്നു​പോ​കു​ന്ന നി​ശ്ശ​ബ്ദ വേ​ദ​ന​യു​ടെ തീ​വ്ര​ത മ​ന​സ്സി​ലാ​കൂ​വെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe