മോട്ടോർ വാഹന വകുപ്പ് അറിയിപ്പ് : മാര്‍ച്ച് ഒന്നിനകം ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണം

news image
Feb 25, 2025, 7:19 am GMT+0000 payyolionline.in

 

 

മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
സേവനങ്ങൾ വേ​ഗത്തിൽ ലഭ്യമാകും; ആധാർ വിവര സ്ഥിരീകരണം ഇനി സ്വകാര്യ സ്ഥാപനങ്ങൾ വഴി സ്വന്തമായോ അല്ലെങ്കില്‍ ഇ-സേവ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍ടിഒ, ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ്, സബ് ആര്‍ടിഒ ഓഫീസുകളില്‍ സ്‌പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

 

 

 

 

 

മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ലപകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അതുകൊണ്ടു തന്നെ വാഹനത്തിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ സർവീസുകളും മാർച്ച് ഒന്ന് മുതൽ ആധാർ അധിഷ്ഠിതമായി മാത്രമേ ലഭ്യമാകൂ ( ഉദാഹരണം ; ഓണർഷിപ്പ് മാറ്റൽ , ലോൺ ചേർക്കൽ , ലോൺ ഒഴിവാക്കൽ എന്നിങ്ങനെ തുടങ്ങിയവ )

വാഹന സംബന്ധിച്ച കള്ളത്തരങ്ങളും , വ്യാജ ഡോക്യുമെന്റുകൾ തടയുന്നതിനും, ഇതുമായി ബന്ധപ്പെട്ട മറ്റു തട്ടിപ്പുകൾക്ക് നിങ്ങൾ ഇരയാകാതിരിക്കുന്നതിനും ആധാർ അധിഷ്ഠിത സർവ്വീസ് വരുന്നതോടുകൂടി സാധിക്കും. വണ്ടിയുടെ ഉടമസ്ഥൻ ആരാണോ അദ്ദേഹത്തിൻറെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ തന്നെയാകണം ആർസിയിലും രേഖപ്പെടുത്തിയിരിക്കേണ്ടത്. അല്ലാത്തപക്ഷം വാഹന സംബന്ധമായ എല്ലാ സേവനങ്ങളും തടസ്സപ്പെടുന്നതായിരിക്കും .ആയതിനാൽ സ്വന്തം പേരിൽ വാഹനമുള്ള എല്ലാവരും അടിയന്തരമായി തങ്ങളുടെ ആധാറിൽ ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ തന്നെയാണോ ആർസിയിലും നൽകിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.ഇതിനായി parivahan.gov.in എന്ന വെബ്സൈറ്റ് വഴിയോ, വെബ്സൈറ്റ് വഴി സ്വയം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് അക്ഷയ വഴിയോ ചെയ്തെടുക്കാവുന്നതാണ്.ഓൺലൈൻ ആയി നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ വരുന്നവർക്ക് ഓഫീസുമായി ബന്ധപ്പെട്ട് ആധാർ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തെടുക്കാൻ ഫെബ്രുവരി ഒന്ന് മുതൽ 28 വരെ പ്രത്യേക കൗണ്ടർ സജീകരിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe