ബംഗളൂരു: ബെളഗാവി സംഘർഷത്തെത്തുടർന്ന് കർണാടകക്കും മഹാരാഷ്ട്രക്കും ഇടയിൽ ബസ് സർവിസുകൾ നിർത്തിയതോടെ മുംബൈ-ബംഗളൂരു വിമാന നിരക്ക് കുത്തനെ ഉയർന്നതായി പരാതി. മുംബൈയിൽനിന്ന് ബംഗളൂരുവിലേക്കുള്ള ഇൻഡിഗോയുടെ നിരക്ക് ഞായറാഴ്ച 17,500 രൂപയായി.
ആകാശ് എയർനിരക്ക് 12,000 രൂപയായിരുന്നു. ഞായറാഴ്ച രാത്രി 9.30നുള്ള എയർഇന്ത്യ സർവിസിന്റെ നിരക്ക് 30,000 രൂപയായിരുന്നു. ബംഗളൂരുവിൽനിന്ന് മുംബൈയിലേക്കുള്ള വിമാനനിരക്ക് 10,000 രൂപ മുതൽ 23,000 രൂപ വരെ ഉയർന്നു. സാധാരണ 4000 മുതൽ 4500 രൂപ വരെയായിരുന്നു നിരക്ക്. ശനിയാഴ്ചയാണ് കർണാടകയും മഹാരാഷ്ട്രയും ബസ് സർവിസുകൾ നിർത്തിയത്.