ബെറ്റിങ് ആപ്പുകള്‍ പ്രെമോട്ട് ചെയ്തു; മലയാളി ഇന്‍ഫ്ളൂവന്‍സര്‍മാരുടെ അക്കൗണ്ട് പൂട്ടി ഇന്‍സ്റ്റഗ്രാം

news image
Mar 2, 2025, 3:46 am GMT+0000 payyolionline.in

അനധികൃത ബെറ്റിങ്, ഗെയിമിങ് ആപ്പുകളെ പ്രെമോട്ട് ചെയ്ത ഇന്‍ഫ്ളൂവന്‍സര്‍മാരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പൂട്ടിച്ച് കേരള പൊലീസ്.സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസേഴ്‌സ് ആയ വയനാടൻ വ്‌ളോഗർ, മല്ലു ഫാമിലി സുജിൻ, ഫസ്മിന സാക്കിർ തുടങ്ങിയവരടക്കമുള്ളവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെയാണ് മെറ്റ നടപടി എടുത്തിരിക്കുന്നത്. അഡ്വ. ജിയാസ് ജമാലിന്‍റെ പരാതിയില്‍ നേരത്തെ സൈബര്‍ സെല്ല് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നിലവില്‍ ഇത്തരം ആപ്പുകള്‍ പ്രമോട്ട് ചെയ്ത പലരുടെയും അക്കൗണ്ടുകള്‍ ലഭ്യമല്ല.

 

ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഇന്‍ഫ്ളൂവന്‍സേഴ്സാണ് ഇവരില്‍ പലരും. ജീവിത സൗകര്യങ്ങള്‍ കാണിച്ച് ഇത്രയും പണം നേടിയത് ബെറ്റിങ്, ഗെയിമിങ് ആപ്പുകള്‍ വഴിയാണെന്ന് പ്രചരിപ്പിക്കുന്ന വിഡിയോകളാണ് ഇവര്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇത്തരം അനധികൃത ആപ്പുകളില്‍ നിന്ന് വന്‍തുകയാണ് ഇവര്‍ പ്രെമോഷനായി കൈപ്പറ്റിയിരുന്നത്.

https://payyolionline.in/?p=401523

രാജ ഗെയിം പോലുള്ള ആപ്പുകളെയാണ് ഈ പ്രൊഫൈലുകളിൽ പ്രൊമോട്ട് ചെയതിരുന്നത്. നേരത്തെ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയ മഹാദേവ് ആപ്പ്, ഫൈവിൻ തുടങ്ങിയവയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് വകുപ്പ് നടപടിയെടുത്തിരുന്നു. ആഗോളതലത്തിൽ 400 കോടിയോളം രൂപ ആപ്പിലൂടെ തട്ടിയെടുത്തെന്നായിരുന്നു ഫൈവിൻ ആപ്പ് പറഞ്ഞത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe