ഓപറേഷൻ ‘ഡി ഹണ്ട്’ 147 കേസ്​; 159 പേർ അറസ്റ്റിൽ

news image
Mar 2, 2025, 7:17 am GMT+0000 payyolionline.in

കൊ​ച്ചി: ഒ​രാ​ഴ്ച നീ​ണ്ട ഓ​പ​റേ​ഷ​ൻ ‘ഡി ​ഹ​ണ്ട്’ മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി സി​റ്റി​യി​ൽ വി​വി​ധ സ്റ്റേ​ഷ​നി​ലാ​യി 147 കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തു. 159 പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി. പി​ടി​കൂ​ടി​യ പ്ര​തി​ക​ളി​ൽ​നി​ന്ന് 60.1341 ഗ്രാം ​എം.​ഡി.​എം.​എ​യും 6.665 കി​ലോ​ഗ്രാം ക​ഞ്ചാ​വും 1.85 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലും 1.485 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​റും ഒ​രു ക​ഞ്ചാ​വ് ചെ​ടി​യും പി​ടി​കൂ​ടി.

കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ പു​ട്ട വി​മ​ലാ​ദി​ത്യ, ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​മാ​രാ​യ അ​ശ്വ​തി ജി​ജി, ജു​വ​ന​പ്പു​ടി മ​ഹേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സി. ക​മീ​ഷ​ണ​ർ​മാ​രും ലോ​ക്ക​ൽ സ്റ്റേ​ഷ​നി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഡാ​ൻ​സാ​ഫ് ടീ​മും ഓ​പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ൽ പ​ങ്കെ​ടു​ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe