ശ്രീകുറുവങ്ങാട് ശിവക്ഷേത്രത്തിൽ, ശ്രീകോവിൽ പുനർനിർമ്മാണത്തിൻ്റെ ഭാഗമായി ഷഢാധാര പ്രതിഷ്ഠാകർമ്മം നടന്നു

news image
Mar 2, 2025, 4:33 pm GMT+0000 payyolionline.in

കൊയിലാണ്ടി : ശ്രീകുറുവങ്ങാട് ശിവക്ഷേത്രത്തിൽ, ശ്രീകോവിൽ പുനർനിർമ്മാണത്തിൻ്റെ ഭാഗമായി ഷഢാധാര പ്രതിഷ്ഠാകർമ്മം നടന്നു.

ശ്രീ. ഉണ്ണിക്കൃഷണൻ നമ്പൂതിരി കിഴക്കും പാട്, തന്ത്രി ശ്രീ.നരിക്കുനി എടമന മോഹനൻ നമ്പൂതിരി മേൽശാന്തി ശ്രീ. നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്തിൽ നടന്ന ഈ ചടങ്ങിന്ക്ഷേത്രം ശില്പി ശ്രീ. സുബ്രഹ്മണ്യൻ,ഒറ്റപ്പാലം തയ്യാറാക്കി എത്തിച്ച ആധാരശിലകൾ ,ഷഢാധാരം സമർപ്പിച്ച ശ്രീ.കല്യേരി വിശ്വനാഥൻ നായർ, ക്ഷേത്രംപ്രസിഡണ്ട് ശ്രീ സി.പി. മോഹനൻ, വൈസ് പ്രസിഡന്റ് ൻ കെ സുരേഷ് ബാബു,സെക്രട്ടറി ശ്രീ ഇ.കെ.മോഹനൻ, ജോയിന്റ് സെക്രട്ടറി എം കെ ബിജു കൺവീനർ .ശ്രീ. സി.പി മനോജ്, രക്ഷാധികാരി. ശ്രീ.കെ.വി രാഘവൻ നായർ ക്ഷേത്ര പരിപാലന സമിതി, വനിതാവേദി പ്രവർത്തകർ, ഭക്തജനങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു ഏറ്റുവാങ്ങി.ഭക്തജനങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യം ചടങ്ങിനെ ഭക്തി സാന്ദ്രമാക്കി.

ഷഢാധാര പ്രതിഷ്ഠാകർമ്മത്തിനായുള്ള ശിലകൾ ക്ഷേത്രാങ്കണത്തിലേയ്ക്ക് ക്ഷേത്രഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് സ്വീകരിച്ചാനയിക്കുന്നു

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe