കാഞ്ഞങ്ങാട്: ചികിത്സക്കിടെ ഭർതൃമതിയായ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഇരിയയിലെ ഡോക്ടർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. മെഡിക്കൽ ക്ലിനിക്കിലെ ഡോക്ടർ ജോണിനെതിരെയാണ് ലൈംഗികപരാതിയിൽ കേസെടുത്തത്.
ചികിത്സിക്കുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഭർത്താവും മക്കളുമുള്ള യുവതിയുടെ പരാതി. സംഭവത്തിൽ ജില്ല പൊലീസ് മേധാവിക്കുൾപ്പെടെ യുവതി പരാതി നൽകിയതിന് പിന്നാലെയാണ് ഡോക്ടർക്കെതിരെ കേസെടുത്തത്.