കൊച്ചി: വടക്കൻ പറവൂര്‍ ബസ്റ്റ്റ്റാന്റഡ് പരിസരത്ത് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയെന്ന തരത്തിൽ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. യൂണിഫോം ധരിച്ച വിദ്യാര്‍ഥികൾക്കാണ് മർദ്ദനമേൽക്കുന്നത്. പട്ടാപ്പകൽ നാട്ടുകാരും ബസ് യാത്രികരമൊക്കെ നോക്കി നിൽക്കെ വിദ്യാർഥികൾ തമ്മിലടിക്കുന്നതും നഞ്ചക്ക് ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.സ്റ്റാന്റിലേക്ക് ബസുകൾ വരുന്ന വഴിയിലും സ്റ്റാന്റിന് ഉള്ളിലെ ഇടവഴിയിലിട്ടും വിദ്യാർഥികൾ ഏറ്റുമുട്ടുന്നുണ്ട്. എന്നാൽ എവിടെ പഠിക്കുന്ന വിദ്യാർഥികളാണ്, എല്ലാവരും വിദ്യാർഥികളാണോ എന്നത് സംബന്ധിച്ച സ്ഥിരീകരണം ഇതുവരെ കിട്ടിയിട്ടില്ല. സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നും, അന്വേഷണം നടക്കുന്നതായും വടക്കൻ പറവൂർ പൊലീസ് അറിയിച്ചു.